സിപിഎമ്മില്‍ മതസ്വാതന്ത്ര്യത്തിന്‌ വേണ്ടി സമരം നടക്കുന്നു: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സിപിഎമ്മില് മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോള് നടക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ദൈവവിശ്വാസത്തിനെതിരെ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്ക് അധികം പിടിച്ച് നില്ക്കാനാകില്ല. വര്ഷം തോറും ഹജ്ജിന് പോകുന്ന കമ്മ്യൂണിസ്റ്റ്കാരുടെ എണ്ണം കൂടിവരികയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില് കമ്യൂണിസമാണ് ശരിയെന്ന് സിപിഎമ്മുകാര് പറയുന്നത് ആനമണ്ടത്തരമാണ്.
കമ്പോള സംസ്കാരം തകരുന്നതിന് മുമ്പേ തകര്ന്നതാണ് കമ്യൂണിസം. അധികം നിയന്ത്രണങ്ങളും അമിത സ്വാതന്ത്ര്യവുമില്ലാത്ത മധ്യമാര്ഗമാണ് ശരി- അദ്ദേഹം പറഞ്ഞു.
തീവ്രവാദവും വര്ഗീയതയും ഗുണം ചെയ്യുന്നത് ഫാസിസ്റ്റുകള്ക്കും മാര്ക്സിസ്റ്റുകള്ക്കുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷങ്ങള്ക്ക് ഇതു രണ്ടും ഗുണം ചെയ്യില്ല.
ഉത്തരേന്ത്യയില് ബിജെപിയും കേരളത്തില് സിപിഎമ്മുമാണ് മതേതര വോട്ടുകള് ഭിന്നിച്ചുപോകുന്നതുകൊണ്ട് നേട്ടമുണ്ടാക്കുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്സില് ഉത്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി.












Click it and Unblock the Notifications