തീവ്രവാദി ബന്ധം: കണ്ണൂരില്‍ ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്: തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കണ്ണൂരില് അറസ്റ്റുചെയ്തു. എന്ഡിഎഫ് പ്രവര്ത്തകനായ ഇടക്കാട് സ്വദേശി അബ്ദുള് ജലീലാണ് അറസ്റ്റിലായത്.
കശ്മീരില് കൊല്ലപ്പെട്ട ചില തീവ്രവാദികളുമായി ജലീലിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചില സൂചനകള് പൊലീസിന് ലഭിച്ചിട്ടുണ്ട്. അടുത്തിടെ സിമി നിരോധനം സംബന്ധിച്ച് പ്രസ്താവന നടത്തിയതുമുതല് ജലീല് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കശ്മീരില് കൊല്ലപ്പെട്ട മലയാളി തീവ്രവാദികള് രണ്ടുതവണ ജലീലിന്റെ മൊബൈലിലേയ്ക്ക് വിളിച്ചിരുന്നുവത്രേ. തുടര്ന്ന് ഇയാള് സിംകാര്ഡ് മാറ്റിയതും സംശയത്തിനിടയാക്കി. ശനിയാഴ്ച രാത്രി കണ്ണൂര് എസ്പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications