അനാശാസ്യം: നടിയുള്‍പ്പെടെ 7 പേര്‍ പിടിയില്‍
തൃപ്പൂണിത്തുറ: ഏരൂരിന് സമീപം അനാശാസ്യ കേന്ദ്രത്തില് നടത്തിയ റെയ്ഡില് മൂന്ന് യുവതികളുള്പ്പെടെ ഏഴുപേരെ അറസ്റ്റുചെയ്തു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്കു കീഴിലുള്ള ഷാഡോ പൊലീസ് ആണ് റെയ്ഡ് നടത്തിയത്. ഏരൂരില് കോഴിവെട്ടുവെളിയിലെ ഒരു വീട് കേന്ദ്രമാക്കിയായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്ത്തിച്ചിരുന്നത്.
അറസ്റ്റിലായവരില് ഒരു യുവതി തെലുങ്ക് സീരിയല് നടിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്രം നടത്തിപ്പുകാരനായ കരമന കിള്ളിപ്പാലം സ്വദേശി ശശികുമാര്(54), അന്ധ്രാ വാറംഗല് സ്വദേശി ജ്യോതി(23), ബാംഗ്ലൂര് സ്വദേശിനികളായ സുജാത(22), പ്രീതി(20), അശമന്നൂര് സ്വദേശി അജിംസ്(29), ഇരിങ്ങാലക്കുട സ്വദേശി ബാബു(35), പീച്ചി പാണഞ്ചേരി സ്വദേശി ഷൈന്മോന്(24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടുമാസമായി ഇരുനില വീട് വാടകയ്ക്കെടുത്ത് ശശികുമാര് അനാശാസ്യ കേന്ദ്രം നടത്തിവരുകയായിരുന്നു. ഇതിനുമുമ്പും അനാശാസ്യ പ്രവര്ത്തനങ്ങളുടെ പേരില് ഇയാള് അറസ്റ്റിലായിട്ടുണ്ട്.
അപരിചിതരായ ആളുകള് അടിയ്ക്കടി വന്നുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര് വിവരമറിയിച്ചതിനെത്തുടര്ന്നാണ് ഷാഡോ പൊലീസ് റെയ്ഡ് നടത്തിയത്. രണ്ടു കാറുകളും ഒരു ബൈക്കും ഇവിടെനിന്നും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications