എഐജിയെ ലക്ഷ്യമിട്ട്‌ റിലയന്‍സ്‌ ഗ്രൂപ്പ്‌
ദില്ലി: അമേരിക്കന് ഇന്ഷുറന്സ് കമ്പനിയായ എഐജിയുടെ ഏഷ്യയിലെ ബിസിനസ് സ്ഥാപനങ്ങള് അനില് ധീരുഭായ് അംബാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
തകര്ച്ച നേരിടുന്ന എഐജിയുടെ ഏഷ്യയിലെ സംരംഭങ്ങല് സ്വന്തമാക്കിയാല് ഏഷ്യയിലെ ഏറ്റവും വലിയ ഇന്ഷുറന്സ് കമ്പനി എന്ന പദവി റിലയന്സ് ഗ്രൂപ്പിന് സ്വന്തമാകും.
എഐജിയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന് ഇന്റര്നാഷണല് അഷ്വറന്സ് കമ്പനിയ്ക്ക്(എഐഎ) 1000 കോടി ഡോളറാണ് റിലയന്സ് വാഗ്ദാനം നല്കിയിരിക്കുന്നതന്നെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.
തകര്ച്ച നേരിട്ടതിനെത്തുടര്ന്ന് സെപ്റ്റംബറില് 8500 കോടി ഡോളര് വായ്പ നല്കി അമേരിക്ക എഐജിയെ ദേശസാല്ക്കരിച്ചിരുന്നു. ഇപ്പോള് കമ്പനിയുടെ 80 ശതമാനം ഓഹരികളും അമേരിക്കന് സര്ക്കാറിന്റെ ഉടമസ്ഥതയിലാണ്.












Click it and Unblock the Notifications