വിപണിയില്‍ പ്രതീക്ഷയോടെ തുടക്കം
മുംബൈ: ഓഹരി വിപണികളില് ഉയര്ച്ചയോടെ തുടക്കം. മൂന്നു ദിവസത്തെ തുടര്ച്ചയായ ഇടിവിന് ശേഷം സെന്സെക്സ് സൂചി വ്യാപാരത്തിന്റെ തുടക്കത്തില്ത്തന്നെ പതിനായിരത്തിന് മുകളിലെത്തി.
238.29 പോയിന്റ് വര്ധിച്ച് 10,213ലാണ് വിപണിയില് വ്യാപാരം ആരംഭിച്ചത്. എന്എസ്ഇ സൂചിക 36 പോയിന്റ് വര്ധനയോടെയാണ് വ്യാപാരമാരംഭിച്ചത്.
അതേസമയം ഏഷ്യന് ഓഹരി വിപണികളില് തുടക്കത്തില് സമ്മിശ്രപ്രതികരണമാണുണ്ടായത്. ജപ്പാന്, ആസ്ത്രേലിയ എന്നിവിടങ്ങളില് മുന്നേറ്റമുണ്ടായപ്പോള്, ദക്ഷിണകൊറിയയില് വിപണി ഇടിവോടെയാണ് തുടങ്ങിയത്.
ജപ്പാനിലെ നിക്കി ഓഹരി സൂചികയില് 175 പോയിന്റിന്റെ വര്ധടോയെ 3868ലാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ മാര്ക്കറ്റില് 2.5 ശതമാനത്തിന്റെ വര്ധനവ് രേഖപ്പെടുത്തി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications