ടാറ്റാ മോട്ടോഴ്‌സ്‌ 300 ജീവനക്കാരെ പിരിച്ചുവിടുന്നു
ജംഷഡ്പൂര്: ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്ന്ന് ലോകത്തെ വിവിധ കമ്പനികള് ജോലിക്കാരുടെ എണ്ണം കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സും ഈ പാതയിലേയ്ക്ക്.
300 ജീവനക്കാരെ പിരിച്ചുവിടാനാണ് ടാറ്റാ മോട്ടോഴ്സ് തീരുമാനിച്ചിരിക്കുന്നത്.. ജംഷഡ്പൂര് പ്ലാന്റിലെ 300 താല്ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിടുക.
ആകെ 3500 താല്ക്കാലിക ജീവനക്കാരാണ് കമ്പനിയിലുള്ളത്. മഴക്കാലത്തെ ഉല്പാദന സ്തംഭനം മൂലം നേരത്തേതന്നെ 1500 ജീവനക്കാര്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും പ്രതിസന്ധി തരണം ചെയ്യാന് കഴിയാത്തതിനെത്തുടര്ന്നാണ് 300 പേരെക്കൂടി പിരിച്ചുവിടാന് തീരുമാനിച്ചത്.
ഉല്പാദന സ്തംഭനത്തെത്തുടര്ന്നാണ് ജീവനക്കാരെ പിരിച്ചുവിടാന് കമ്പനി തീരുമാനിച്ചതെന്ന് ടെല്കോ വര്ക്കേഴ്സ് യൂണിയന്റെ ജനറല് സെക്രട്ടറിയായ ചന്ദ്രഭാന് പ്രസാദ് അറിയിച്ചു.
പിരിച്ചുവിടല് ജീവനക്കാരുടെയും കമ്പനിയുടെയും താല്പര്യമനുസരിച്ചായതിനാല് കമ്പനിയുടെ ഈ നീക്കത്തെ യൂണിയന് എതിര്ക്കാന് കഴിയില്ലെന്നും പ്രതിസന്ധി മറികടന്നാല് എല്ലാവരെയും തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ടവാര്ത്തകള്












Click it and Unblock the Notifications