ചന്ദ്രയാന്‍-1: കൗണ്ട്‌ ഡൗണ്‍ തുടങ്ങി
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്രാ പദ്ധതിയായ ചന്ദ്രയാന് ഒന്നിന്റെ കൗണ്ട് ഡൗണ് തുടങ്ങി. 52 മണിക്കൂര് കൗണ്ട് ഡൗണിന് ശേഷം 22ാം തീയതി രാവിലെ 6.20ന് പിഎസ്എല്വി സി-11 റോക്കറ്റ് ചന്ദ്രയാന് ഒന്നിനെ വഹിച്ച് യാത്രപുറപ്പെടും.
കൗണ്ട് ഡൗണ് സമയത്ത് റോക്കറ്റിന്റെ വിക്ഷേപണത്തിനാവശ്യമായ 42 ടണ് ഇന്ധനം നിറയ്ക്കും. വെള്ളിയാഴ്ച വൈകുന്നേരം തന്നെ പിഎസ്എല്വി സി-11 റോക്കറ്റ് വിക്ഷേപണത്തറയിലേയ്ക്ക് സ്ഥാപിച്ചിരുന്നു. വിക്ഷേപണത്തിനായുള്ള അവസാനഘട്ട പരിശോധനകള് പൂര്ത്തിയായി വരുകയാണ്.
ഇതിന് മുന്നോടിയായി ഞായറാഴ്ച മൂന്ന് ഡ്രസ് റിഹേഴ്സലുകള് നടത്തി. ചന്ദ്രയാന് 1ല് 1380 കിലോഗ്രാം ഭരമുള്ള 11 പരീക്ഷണ ഉപകരണങ്ങള് ഉണ്ടാകും. 700 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ള സോളാര് പാനലാണ് ചാന്ദ്രയാന് പേടകത്തില് ഉപയോഗിക്കുന്നത്. സൂര്യപ്രകാശം ലഭിക്കാത്ത സാഹചര്യത്തില് പ്രവര്ത്തിക്കാന് 36 എ.എച്ചിന്റെ ലിഥിയം അയേണ് ബാറ്ററിയും പേടകത്തിലുണ്ട്.
ചന്ദ്രയാന് പേടകത്തില് നിന്നുള്ള സിഗ്നലുകല് സ്വീകരിക്കാനുള്ള 32 മീറ്റര് വ്യാസമുള്ള ആന്റിന കര്ണാടകത്തിലെ ബൈലാളുവിലാണ് സ്ഥാപിച്ചിരിക്കുന്നത്. പേടകം എത്രദൂരത്തിലാണെന്ന് അറിയാനും ഈ ആന്റിന സഹായിക്കും. റോക്കറ്റ് വിക്ഷേപിച്ച് ആറു മണിക്കൂറിനുള്ളില്ത്തന്നെ ആന്റിനയില് നിന്നു നിയന്ത്രണ കേന്ദ്രത്തിലേയ്ക്ക് സിഗ്നലുകള് ലഭിക്കും.
അടുത്ത ഘട്ടമായ ചന്ദ്രയാന് രണ്ടില് പേടകം ചന്ദ്രനിലിറങ്ങി സഞ്ചരിച്ച് വിവരങ്ങള് ശേഖരിക്കും. ചന്ദ്രനിലേയ്ക്ക് മനുഷ്യനെ അയയ്ക്കാനുള്ള പദ്ധതിയും പിന്നാലെ വരും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications