Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാര്‍ സൈനിക പദ്ധതികളെ ബാധിക്കില്ല: പ്രണബ്‌

ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാര്‍ രാജ്യത്തിന്റെ സൈനിക പദ്ധതികളെയും സ്വതന്ത്ര വിദേശനയത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്ന്‌ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു.

കരുതല്‍ ആണവ ഇന്ധന ശേഖരമുണ്ടാക്കാന്‍ ഇന്ത്യയ്‌ക്ക്‌ അധികാരമുണ്ടാകും. തടസ്സമില്ലാതെ ഇന്ധനം ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും- ലോക്‌സഭയുടെ മേശപ്പുറത്തുവച്ച പ്രസ്‌താവനയില്‍ പ്രണബ്‌ വ്യക്തമാക്കി.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന്‌ പ്രണബിന്‌ സഭയില്‍ കരാറിനെക്കുറിച്ച്‌ പ്രസ്‌താവന നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ്‌ അഞ്ച്‌ താളുള്ള പ്രസ്‌താവന സഭയുടെ മേശപ്പുറത്ത്‌ വച്ചത്‌.

ലോക്‌സഭ നാലുമണിവരെ നിര്‍ത്തിവച്ചു

ബഹളം തുടര്‍ന്നതുമൂലം സഭ വൈകീട്ട്‌ നാലുവരെ നിര്‍ത്തിവച്ചു. സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷബഹളമുണ്ടായതിനെത്തുടര്‍ന്ന്‌ ഉച്ചവരെ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.

ജാമിയ നഗര്‍ ഏറ്റുമുട്ടല്‍, മുംബൈ മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേനയുടെ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ്‌ ബിഎസ്‌പി ആര്‍ജെഡി അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്‌.

ജാമിയ നഗര്‍ ഏറ്റുമുട്ടലിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ സഭ ചേര്‍ന്നയുടന്‍ ബിഎസ്‌പി ആവശ്യപ്പെട്ടു. രാജ്‌താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മുംബൈയില്‍ നടത്തിയ ആക്രമണം സംബന്ധിച്ച വിഷയം ആര്‍ജെഡിയാണ്‌ സഭയില്‍ ഉന്നയിച്ചത്‌.

റയില്‍വേ നിയമനത്തില്‍ മഹാരാഷ്ട്രക്കാര്‍ക്ക്‌ വേണ്ടത്ര പ്രാതിനിധ്യം നല്‍കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഞായറാഴ്‌ച മുംബൈയില്‍ റയില്‍വേയുടെ ഒട്ടേറെ പരീക്ഷാകേന്ദ്രങ്ങള്‍ എംഎന്‍എസ്‌ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ രാജ്‌ താക്കറെയ്‌ക്ക്‌ മാനസിക രോഗമാണെന്ന്‌ റയില്‍വേ മന്ത്രി ലാലു പ്രസാദ്‌ പറഞ്ഞതും ബഹളത്തിനിടയാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+