ശ്രീലങ്കന്‍ പ്രശ്‌നം: ദയാനിധി മാരന്‍ രാജിക്കത്ത്‌ നല്‍കി
ചെന്നൈ: ശ്രീലങ്കന് പ്രശ്നത്തില് കേന്ദ്രസര്ക്കാര് ഇടപെടണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംപി ദയാനിധി മാരനും രാജിക്കത്ത് നല്കി.
ഞായറാഴ്ച മുഖ്യമന്ത്രി എം കരുണാനിധിയുടെ വസതിയില് എത്തിയാണ് മാരന് രാജിക്കത്ത് നല്കിയത്. ഏഴുമന്ത്രിമാരുള്പ്പെടെ ഡിഎംകെയുടെ 17 എംപിമാര് രാജിവച്ചതിന് പിന്നാലെയാണ് മാരനും രാജി സമര്പ്പിച്ചിരിക്കുന്നത്. അല്പസമയം കാത്തിരുന്നതിന് ശേഷമാണ് മാരന് കരുണാനിധി കൂടിക്കാഴ്ചയ്ക്ക് അവസരം നല്കിയത്.
ഇതിനിടെ ശ്രീലങ്കയില് തമിഴ് വംശജര്ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില് പ്രതിഷേധിച്ച് തമിഴ് സിനിമാ പ്രവര്ത്തകര് രാമേശ്വരത്ത് റാലി നടത്തി. രണ്ടായിരത്തോളം ചലച്ചിത്ര പ്രവര്ത്തകര് റാലിയില് പങ്കെടുത്തു.
രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തില് പ്രാര്ത്ഥന നടത്തിയശേഷമാണ് പ്രവര്ത്തകര് റാലി നടത്തിയത്. ശ്രീലങ്കയില് നിരപരാധികളായ തമിഴരെ കൊന്നൊടുക്കുന്നതിനെതിരെ ഇവര് മുദ്രാവാക്യം മുഴക്കി. പ്രശ്നത്തില് കേന്ദ്രസര്ക്കാര് ശക്തമായി ഇടപെടണമെന്നും ഇവര് ആവശ്യപ്പെട്ടു.
സൗത്ത് ഇന്ത്യന് ഫിലിം ആര്ടിസ്റ്റ് അസോസിയേഷന് പ്രതിനിധികള് റാലിയില് പങ്കെടുത്തില്ല. നവംബര് ഒന്നിന് ചെന്നൈയില് ഉപവാസം സംഘടിപ്പിക്കാനാണ് ഈ സംഘടനയുടെ തീരുമാനം.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications