1 ലിറ്റര്‍ പെട്രോള്‍ കൊണ്ട്‌ 180 കീലോമീറ്റര്‍ ഓടുന്ന കാര്‍
ഗുവാഹത്തി: അനുദിനം വര്ധിച്ചുവരുന്ന ഇന്ധനവിലയെക്കുറിച്ചോര്ത്ത് ആകുലപ്പെടുന്നവര്ക്ക് ഒരു സന്തോഷവാര്ത്ത. ഒരു ലിറ്റര് പെട്രോള് കൊണ്ട് 180 കിലോമീറ്റര് സഞ്ചരിക്കാന് ശേഷിയുള്ള കാര് തയ്യാറായിക്കഴിഞ്ഞു.
ബാംഗ്ലൂരിലെ ആര്.വി എന്ജിനീയറിങ് കോളെജിലെ മെക്കാനിക്കല് എന്ജിനീയറിങ് വിദ്യാര്ത്ഥികളാണ് പ്രൊജക്ട് 'ഗരുഡ-ആര്വിസിഇ സൂപ്പര് മൈലേജ് കാര്' വികസിപ്പിച്ചെടുത്തത്.
കാര്നിര്മ്മാണത്തിന് മൊത്തം 5.5 ലക്ഷം രൂപയാണ് ചെലവായതെന്ന് വാഹനം വികസിപ്പിച്ചെടുത്ത എട്ടംഗ സംഘത്തിലെ നിഷാന്ത് സരാഗി ഗുവാഹത്തിയില് പറഞ്ഞു.
മൈലേജിന്റെ കാര്യത്തില് ക്ഷമതയേറുമെങ്കിലും സഞ്ചരിക്കാവുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തില് കാറിന് പരിമിതിയുണ്ട്. ഒരാള്ക്ക് മാത്രമേ ഇതില് സഞ്ചരിക്കാന് കഴിയൂ. കാറിന് പത്തടി നീളവും 2.5 അടി വീതിയുമാണുള്ളത്.
97 സിസി ജനറേറ്റര് എന്ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് രണ്ട് എച്ച്പിയാണ് നല്കാന് കഴിയുക. എയര് കൂളിങ് സിസ്റ്റമാണ് എന്ജിനില് ഉപയോഗിച്ചിരിക്കുന്നത്. ചക്രങ്ങള്ക്ക് 600 ഗ്രാം വീതം ഭാരമുണ്ട്. ബാംഗ്ലൂരിലെ എന്ഐസിയില് നടത്തിയ പരിശോധനയിലാണ് ഒരു ലിറ്റര് പെട്രോള് കൊണ്ട് ഈ കാര് 180 കിലോമീറ്റര് സഞ്ചരിക്കുമെന്ന് തെളിഞ്ഞത്.












Click it and Unblock the Notifications