ദത്തെടുക്കല്‍ : പിന്‍മാറാന്‍ തയ്യാറാണെന്ന്‌ കൊച്ചി ബിഷപ്പ്‌
കൊച്ചി: ഇരുപത്തിയേഴുകാരിയെ ദത്തെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില് കൊച്ചി ബിഷപ്പ് ജോണ് തോട്ടുങ്കല് മാപ്പു പറഞ്ഞു. രൂപതയിലെ ഫോറോന വികാരിമാരുടെ യോഗത്തില് നല്കിയ കുറിപ്പിലാണ് മാപ്പു പറയല് ഉല്പ്പെടെയുള്ള ഒട്ടേറെ ഏറ്റുപറച്ചിലുകള് ബിഷപ്പ് നടത്തിയിരിക്കുന്നത്.
ഇപ്പോള് സഭയില് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്ക്ക് കാരണം താന് തന്നെയാണെന്നും വിവാദത്തിന്റെ പേരില് വിശ്വാസികളോട് മാപ്പുപറയുന്നുവെന്നും കുറിപ്പിലുണ്ട്. ദത്തെടുക്കല് തെറ്റാണെന്ന് റോമില് നിന്നും ബോധ്യപ്പെടുത്തിയാല് ആ നീക്കത്തില്നിന്നും പിന്മാറാന് സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.
ആത്മീയ തലത്തിലാണ് യുവതിയെ ദത്തെടുത്തിരിക്കുന്നത്. അതിന് നിയമ സാധുത ഉണ്ടാവുന്നതിനാണ് ദത്തെടുക്കല് രജിസ്റ്റര് ചെയ്തത്. ഓര്ത്തഡോക്സ് വൈദികനൊപ്പം ദിവ്യ ബലി അര്പ്പിച്ചത് തെറ്റാണെന്ന് ബോധ്യമായിട്ടുണ്ട്. രക്തം ഉപയോഗിച്ച് അരമനയില് വെഞ്ചരിപ്പ് നടത്തിയതും തെറ്റാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്- കുറിപ്പില് പറയുന്നു.
ഓര്ത്തഡോക്സ് വൈദികനായിരുന്ന പത്തനംതിട്ട സ്വദേശി ഫാദര് സി.കെ ജോസഫിന്റെ വളര്ത്തുമകളായ സോണിയയെ ദത്തെടുത്ത ബിഷപ്പിന്റെ നടപടിയാണ് വിവാദത്തിന് വഴിവച്ചത്. റോമിലേയ്ക്കുള്ള തീര്ത്ഥയാത്രക്കിടെയാണ് ജോസഫിനെയും കുടുംബത്തെയും ബിഷപ്പ് പരിചയപ്പെടുന്നത്.
വിവാദത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചുചേര്ത്ത യോഗത്തില് ആറ് ഫൊറോന വികാരികളടക്കം 38 വൈദികര് പങ്കെടുക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications