തലശേരിയില്‍ ഉഗ്രശക്തിയുള്ള 20 ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്: തലശ്ശേരിയിലെ ധര്മ്മടത്തുനിന്നും പൊലിസ് ഉഗ്രശേഷിയുള്ള ഇരുപത് നാടന് ബോംബുകള് കണ്ടെടുത്തു. ഒട്ടേറെ രാഷ്ട്രീയ സംഘട്ടനകേസുകളില് പ്രതിയായ ബിജെപി പ്രവര്ത്തകന്റെ വീടിന് സമീപത്തുനിന്നും പ്ലാസ്റ്റിക് കവറില് പൊതിഞ്ഞ നിലയിലാണ് ക്രൂഡ് ബോംബുകള് കണ്ടെടുത്തത്.
ധര്മ്മടം സബ് ഇന്സ്പെക്ടര് എം വി അനില്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ റെയ്ഡില് ഞായറാഴ്ച വൈകുന്നേരമാണ് ബോംബുകള് കണ്ടെടുത്തത്. തിങ്കളാഴ്ച ബോംബ് സ്ക്വാഡ് എത്തി ബോംബുകള് നിര്വ്വീര്യമാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.
തലശേരിയിലും പരിസരപ്രദേശങ്ങളും കഴിഞ്ഞ ദിവസം വ്യാപകമായ ബോംബ് സ്ഫോടനങ്ങള് നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില് സ്ഫോടക വസ്തുക്കള്ക്കുവേണ്ടി തലശേരി മേഖലയില് വ്യാപകമായ റെയ്ഡു നടത്താന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്
കണ്ണൂര് കൊലപാതകങ്ങള്












Click it and Unblock the Notifications