രാജ്‌ താക്കറെയുടെ അറസ്റ്റ്‌ ബീഹാറികള്‍ക്ക്‌ ആഘോഷം
പട്ന: മഹാരാഷ്ട്ര നവനിര്മ്മാണ് സേന തവലന് രാജ് താക്കറെയുടെ അറസ്റ്റ് ബീഹാറുകാര് ആഘോഷമാക്കുന്നു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ബീഹാറില് രാജിന്റെ അറസ്റ്റ് ആഘോഷിക്കുന്നത്.
മുംബൈയിലെ ബീഹാറികളെ ആക്രമിക്കുകയും ബീഹാറികള്ക്കെതിരെ പ്രസ്താവന നടത്തുകയും ചെയ്തതിനെത്തുടര്ന്നാണ് ജംഷഡ്പൂര് കോടതി രാജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതുപ്രകാരമാണ് മുംബൈ പൊലീസ് ചൊവ്വാഴ്ച പുലര്ച്ചെ ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്.
രാജ് താക്കറെയെ അറസ്റ്റ് ചെയ്ത സംഭവം ഞങ്ങള് ആഘോഷിക്കുകയാണ്. വടക്കേഇന്ത്യക്കാര്ക്കെതിരെ ആക്രമണം നടത്താന് നിര്ദ്ദേശം നല്കിയ രാജ് ഇത് അര്ഹിക്കുന്നു. നിരപരാധികളെ ആക്രമിക്കാന് ആഹ്വാനം ചെയ്യുന്ന രാജിന് തീര്ച്ചയായും ശിക്ഷ നല്കണം- ബീഹാറികള് ഒരേ സ്വരത്തില് പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications