ലോക്‌സഭയില്‍ വസ്‌ത്രമുരിഞ്ഞ്‌ പ്രതിഷേധം
ദില്ലി: അസമിന്റെ അതിര്ത്തി ഗ്രാമങ്ങളില് തീവ്രവാദ സംഘടനകള് നടത്തുന്ന ആക്രമണങ്ങള്ക്കെതിരെ ലോക്സഭയില് എംപി മേല്വസ്ത്രമുരിഞ്ഞെറിഞ്ഞ് പ്രതിഷേധിച്ചു.
തിങ്കളാഴ്ചയാണ് അസമില് നിന്നുള്ള കക്ഷിരഹിതന് എസ് കെ ബ്വിസ്മൂത്തിയാരി വസ്ത്രമുരിഞ്ഞെറിഞ്ഞ് സഭയില് പ്രതിഷേധിച്ചത്. രാവിലെ 11ന് സഭ ചേര്ന്നപ്പോള്ത്തന്നെ വത്യസ്ത വിഷയങ്ങളുന്നയിച്ച് വിവിധ പാര്ട്ടികള് ബഹളം വച്ചതിനെത്തുടര്ന്ന് സഭ 12മണിവരെ നിര്ത്തിവച്ചിരുന്നു.
ഇതുകഴിഞ്ഞ് നടപടികള് പുനരാരംഭിച്ചപ്പോഴാണ് ബ്വിസ്മൂര്ത്തിയാരി പ്രതിഷേധം പ്രകടിപ്പിച്ചത്. സംഘര്ഷ ബാധിത മേഖലയിലെ ഫോട്ടോകള് പതിച്ച ജാക്കറ്റ് ധരിച്ചായിരുന്നു ഇദ്ദേഹം എത്തിയത്. അസമില് ഉദല്ഗുഡി, ദാരംഗ് ജില്ലകളില് മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാകിസ്താന് അനുകൂല സംഘടനകളുടെ പിന്തുണയോടെയാണ് അതിക്രമങ്ങള് നടക്കുന്നതെന്ന് ബ്വിസ്മൂര്ത്തിയാരി പറഞ്ഞപ്പോള് ബിജെപി അംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു. പ്രധാനമന്ത്രി പ്രശ്നത്തിന് മറുപടി പറയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷാംഗങ്ങളും ശബ്ദമുയര്ത്തി.
പ്രസംഗം പൂര്ത്തിയായി സ്പീക്കര് നടപടികള് തുടരാന് ശ്രമിക്കുന്നതിനിടെ ബ്വിസ്മൂര്ത്തിയാരി നടുത്തളത്തിലിറങ്ങി കുത്തിയിരുന്നു. ചെരുപ്പഴിച്ചശേഷം അദ്ദേഹം ഗോത്രവര്ഗക്കാരുടെ പരമ്പരാഗത വേഷമായ മേല്വസ്ത്രം അഴിച്ചെറിഞ്ഞു.
ബഹളം അവസാനിപ്പിച്ചില്ലെങ്കില് സസ്പെന്റ് ചെയ്യുമെന്ന മുന്നറിയിപ്പും ഫലിക്കാതായപ്പോള് സ്പീക്കര് നാലുമണിവരെ സഭ നിര്ത്തിവച്ചതായി അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications