എംഎന്‍എസ്‌ തവലന്‍ രാജ്‌ താക്കറെ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്ര നവനിര്മ്മാണ് സേന തവലന് രാജ് താക്കറെയെ പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലര്ച്ചെ മഹാരാഷ്ട്രയിലെ രത്നഗിരി സര്ക്യൂട്ട് ഹൗസില്വച്ചാണ് അറസ്റ്റ് നടന്നത്.
റെയില്വേ ബോര്ഡ് പരീക്ഷയെഴുതാനെത്തിയ വടക്കേഇന്ത്യക്കാരെ എംഎന്എസ് പ്രവര്ത്തകര് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അറസ്റ്റിനെതിരെ എംഎന്എസ് പ്രവര്ത്തകര് പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
പലയിടത്തും സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്. അറസ്റ്റിലായ രാജിനെ ചൊവ്വാഴ്ച ബന്ദ്ര കോടകതിയില് ഹാജരാക്കിയേയ്ക്കും. സംഘര്ഷബാധിത പ്രദേശത്ത് അധിക പൊലീസിനെ വിന്യസിക്കുകയും ഒട്ടേറെ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബര് 30ന് ജംഷഡ്പൂര് കോടതി രാജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് തിങ്കളാഴ്ചയാണ് മുംബൈ പൊലീസിന് ലഭിച്ചത്. ബീഹാറികള്ക്കെതിരെ രാജ് നടത്തിയ പരാമര്ശങ്ങളെ ചോദ്യം ചെയ്തുകൊണ്ട് നല്കിയ ഹര്ജിയിലായിരുന്നു കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications