Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്‌ താക്കറെയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു

Raj Thackeray sent to jail for two weeksമുംബൈ: റെയില്‍വെ ബോര്‍ഡ്‌ പരീക്ഷയെഴുതാനെത്തിയ ഉത്തരേന്ത്യക്കാരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌ത മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ്‌ രാജ്‌ താക്കറെയെ നവംബര്‍ നാല്‌ വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വെയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. ബാന്ദ്ര കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഇതിനിടെ രാജ് താക്കറെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ മുംബൈ നഗരത്തില്‍ എംഎന്‍എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ തുടരുകയാണ്‌.

ഒട്ടേറെയിടങ്ങളില്‍ എംഎന്‍എസ്‌ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ബാന്ദ്ര കോടതി പരിസരത്ത്‌ താക്കറെ അനുകൂലികള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ ലാത്തി ചാര്‍ജ്ജ്‌ നടത്തി.

ഇതില്‍ പ്രകോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ 40 ഓളം വാഹനങ്ങള്‍ തകര്‍ത്തു. അക്രമം പേടിച്ച്‌ മുംബൈയിലെ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിയ്‌ക്കുകയാണ്‌. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്‌ മുംബൈയിലെ സുരക്ഷാ സന്നാഹങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കിയിട്ടുണ്ട്‌.

അറസ്റ്റില്‍ പ്രതിഷേധിച്ച്‌ നാസിക്കിലും അക്രമങ്ങളുണ്ടായെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന്‌ പോലീസ്‌ അറിയിച്ചു.

കൊങ്കണ്‍ പര്യടനത്തിലായിരുന്ന താക്കറെയ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഞായറാഴ്‌ച പരീക്ഷയെഴുതാനെത്തിയ ഉത്തരേന്ത്യക്കാര്‍ക്കെതിരെ എംഎന്‍എസ്‌ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചു വിട്ടിരുന്നു.

താക്കറെയുടെ അറസ്റ്റില്‍ സംതൃപ്‌തി പ്രകടിപ്പിച്ച റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവ്‌ പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+