പഞ്ചാബില്‍ ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു
ചണ്ഡീഗഢ്: പഞ്ചാബില് മുതിര്ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഔദ്യോഗിക വസതിയില് തൂങ്ങിമരിച്ചു.
പഞ്ചാബ് പ്രിന്സിപ്പല് സെക്രട്ടറി എ.എസ് ചാത് വാല് (48) ആണ് കിടപ്പുമുറിയിലെ ഫാനില് തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ചത്വാല് ആത്മഹത്യയ്ക്കു ശ്രമിയ്ക്കുന്നത് കണ്ടയുടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. ഭാര്യയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ചാത് വാലിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ചണ്ഡീഗഢ് എസ്പി ശ്രീവാസ്തവ അറിയിച്ചു.
ഭാര്യ മന്പ്രീത് ഡോക്ടറാണ്. കഴിഞ്ഞ മാസമായിരുന്നു ചാത്വാലയുടെ മകളുടെ വിവാഹം.












Click it and Unblock the Notifications