പാമോയില്‍ ഇറക്കുമതി നിരോധനം ശരിവെച്ചു
കൊച്ചി: കേരളത്തിലെ തുറമുഖങ്ങളിലൂടെ പാമോയില് ഇറക്കുമതി ചെയ്യുന്നത് തടഞ്ഞ കേന്ദ്ര സര്ക്കാര് ഉത്തരവിനെതിരെയുള്ള ഹര്ജി ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി.
പാമോയില് ഇറക്കുമതി കരാറുകാരായ കോഴിക്കോട് പാരിസണ് ലിബര്ട്ടി കമ്പനി നല്കിയ ഹര്ജിയാണ് ചീഫ് ജസ്റ്റിസ് എച്ച് എല് ദത്തു അധ്യക്ഷനായ ഡിവിഷന് ബഞ്ച് തള്ളിയത്.
നാളികേര കര്ഷകരെ സഹായിക്കുന്നതിനായി കേന്ദ്ര സര്ക്കാര് എടുത്ത നയപരമായ തീരുമാനമാണ് നിരോധനത്തിന് പിന്നിലെന്നും അതില് ഇടപെടുന്നത് ശരിയല്ലെന്നും വിധിന്യായത്തില് കോടതി വ്യക്തമാക്കി.
കര്ഷകരെ സംരക്ഷിയ്ക്കാനുള്ള നടപടികള് സ്വീകരിയ്ക്കാന് സര്ക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇറക്കുമതി നിരോധിച്ച കേന്ദ്ര സര്ക്കാര് ഉത്തരവിനെ ചോദ്യം ചെയ്ത് പാരിസണ് നേരത്തെ നല്കിയ ഹര്ജി ഹൈക്കോടതി സിംഗിള് ബഞ്ച് തള്ളിയിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications