Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി ബഞ്ച്‌: തിരുവനന്തപുരത്ത്‌ ഹര്‍ത്താല്‍

തിരുവനന്തപുരം: ഹൈക്കോടതി ബഞ്ച്‌ തിരുവനന്തപുരത്ത്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത സമരസമിതി നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി.

മിക്കവാറും എല്ലാ റൂട്ടുകളിലേക്കും കെ‌എസ്‌ആര്‍‌ടി‌സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. സിറ്റിബസുകളും മുടക്കമില്ലാതെ സര്‍വീസ് നടത്തുന്നു. ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളും നിരത്തിലുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.

ചിലയിടങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എകെജി സെന്ററിന്‌ മുന്നില്‍വച്ച്‌ സമരക്കാര്‍ ഒരു കെഎസ്‌ആര്‍ടിസി ബസിന്‌ കല്ലെറിഞ്ഞു. ബസിന്റെ ചില്ലു തകര്‍ന്നിട്ടുണ്ട്‌. പള്ളിക്കലും ഏതാനും കെഎസ്‌ആര്‍ടി ബസുകള്‍ക്കുനേരെ ആക്രമണം നടന്നിട്ടുണ്ട്‌.

യുഡിഎഫ്‌, ബിജെപി, വ്യാപാരി-വ്യവസായി ഏകോപന സമിതി, ഫ്രാറ്റ്‌ തുടങ്ങിയവയുടെ പിന്തുണയോടെയാണ്‌ പന്ത്രണ്ട്‌ മണിക്കൂര്‍ ഹര്‍ത്താല്‍ നടക്കുന്നത്‌. ഹര്‍ത്താലില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇടതുമുന്നണി കരിദിനം ആചരിക്കുകയാണ്‌. തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രകടനം നടത്തും.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്‌ച നടത്താനിരുന്ന പരീക്ഷകള്‍ കേരള സര്‍വ്വകലാശാല മാറ്റിവച്ചു. ജില്ലയിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്‌. ഇതിന്‌ പകരം ശനിയാഴ്‌ച പ്രവൃത്തിദിവസമായിരിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+