തിരുവനന്തപുരത്ത്‌ തീവണ്ടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: ചെന്നൈയില് നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പര് ഫാസ്റ്റ് ട്രെയിനില് രണ്ട് മൃതദേഹങ്ങള് കണ്ടെത്തി.
ചൊവ്വാഴ്ച രാവിലെ 8.40 തീവണ്ടി തിരുവനന്തപുരം സെന്ട്രല് സ്റ്റേഷനിലെത്തിയപ്പോഴാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
രണ്ട് ബോഗികളിലായാണ് മൃതദേഹങ്ങള് കാണപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ കുമാര് (40), ആന്ധ്രാ സ്വദേശി കൃഷ്ണയ്യ (65) എന്നിവരാണ് മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഈറോഡ് വരെയുള്ള ടിക്കറ്റുമായി കുമാറിന്റെ മൃതദേഹം എസ് ഒന്ന് കമ്പാര്ട്ട്മെന്റിലാണ് കാണപ്പെട്ടത്.
കൃഷ്ണയ്യയുടെ മൃതദേഹം ജനറല് കമ്പാര്ട്ടമെന്റില് നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങളില് മര്ദ്ദനമേറ്റ പാടുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications