ഐഎംഎഫ്‌ ഡയറക്ടര്‍ക്കെതിരെ ലൈംഗികാപവാദം
വാഷിങ്ടണ്: അന്താരാഷ്ട്ര നാണയ നിധിയില്(ഐഎംഎഫ്) ലൈംഗികാപവാദം. ലോകം സാമ്പത്തിക പ്രതിസന്ധിയില്പ്പെട്ട് ഉഴലുമ്പോഴാണ് ലൈംഗികാപവാദം ഐഎംഎഫില് നേതൃപ്രതിസന്ധിയുണ്ടാക്കുന്നത്.
ഐഎംഎഫ് മാനേജിങ് ഡയറക്ടര് ഡൊമിനിക് സ്ട്രാസ് കാന് സ്ഥാപനത്തിലെ വിവാഹിതയായ യുവതിയുമായി വഴിവിട്ട ബന്ധമുണ്ടെന്നുള്ള ആരോപണമാണ് വിവാദമായിരിക്കുന്നത്. ആരോപണത്തെത്തുടര്ന്ന് ഐഎംഎഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഫ്രാന്സിലെ മുന് ധനകാര്യമന്ത്രിയാണ് ഡൊമിനിക് സ്ട്രാസ് കാന്. ഐഎംഎഫിന്റെ ആഫ്രിക്കന് വകുപ്പിലെ ഹംഗറിക്കാരിയായ പിരോസ്ക നഗിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെരെ ആരോപണം ഉയര്ന്നിരിക്കുന്നത്. നഗിയോട് ഡൊമിനിക് അപമര്യാദയായി പെരുമാറിയിട്ടുണ്ടോയെന്നുള്ളതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
നഗി യൂറോപ്യന് ബാങ്കില് ജോലിക്കു ചേര്ന്നപ്പോള് ഐഎംഎഫില് നിന്നും കൂടുതല് ആനുകൂല്യങ്ങള് നേടിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നഗിയ്ക്ക് ലഭിച്ച ഇ-മെയിലുകള് അവരുടെ ഭര്ത്താവ് കണ്ടതോടെയാണ് സംഭവം പുറത്തായത്. അന്വേഷണവുമായി സഹകരിക്കുമെന്നും സംഭവത്തില് താന് നിരപരാധിയാണെന്നും ഡൊമിനിക് പറഞ്ഞു.












Click it and Unblock the Notifications