അബ്ദുള്ളക്കുട്ടിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി
ദില്ലി: ലോക്സഭയില് രണ്ടാംദിവസവും ബഹളം തുടരുന്നു. വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ഇടത് കക്ഷികളും ബിജെപിയും ബിഎസ്പിയുമാണ് ബഹളം വയ്ക്കുന്നത്.
കേരളത്തെ കേന്ദ്രസര്ക്കാര് അവഗണിക്കുന്നുവെന്നാരോപിച്ച് കേരളത്തില് നിന്നുള്ള ഇടതുപക്ഷ അംഗങ്ങള് സഭയില് ബഹളം വച്ചു. സ്പീക്കര് നിരന്തരമായി ബഹളം നിര്ത്താന് ആവശ്യപ്പെട്ടിട്ടും അതവഗണിച്ച് പ്ലക്കാര്ഡ് ഉയര്ത്തി മുദ്രാവാക്യം മുഴക്കിയ എപി അബ്ദുള്ളക്കുട്ടി എംപിയെ സഭയില് നിന്നും പുറത്താക്കി.
ഒരു ദിവസത്തേയ്ക്കാണ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. ഇദ്ദേഹത്തെ പുറത്താക്കിയതോടെ ഇടത് എംപിമാര് പ്രതിഷേധം ശക്തമാക്കി, നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
ബഹളത്തെത്തുടര്ന്ന് ഉച്ചയ്ക്ക് രണ്ടു മണിവരെ സ്പീക്കര് സോമനാഥ് ചാറ്റര്ജി സഭ നിര്ത്തിവച്ചു. കേരളത്തിന്റെ വെട്ടിക്കുറച്ച അരിവിഹിതവും വൈദ്യുതി വിഹിതവും പുനസ്ഥാപിക്കുകയെന്ന ആവശ്യം ഉന്നയിച്ചാണ് കേരളത്തില് നിന്നുള്ള ഇടത് എംപിമാര് സഭയില് ബഹളം വച്ചത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications