അശ്ലീലചുവയുള്ള വാര്‍ത്ത: ഇന്ത്യ ന്യൂസിന്‌ താക്കീത്‌
ദില്ലി: നോയ്ഡയിലെ വിവാദമായ ആരുഷി കൊലക്കേസുമായി ബന്ധപ്പെട്ട് അശ്ലീല ചുവയുള്ള വാര്ത്ത സംപ്രേക്ഷണം ചെയ്തതിന് ഇന്ത്യ ന്യൂസ് ടെലിവിഷന് ചാനലിനെ പാര്ലമെന്ററി സമിതി താക്കീത് ചെയ്തു.
ടെലിവിഷന് വാര്ത്തകളും പരിപാടികളും സംബന്ധിച്ചുള്ള പരാതികളില് നടപടി സ്വീകരിയ്ക്കുന്നതിനായി കേന്ദ്ര സര്ക്കാര് രൂപവത്ക്കരിച്ച മന്ത്രിതല സമിതിയാണ് ഇന്ത്യ ന്യൂസിനെ താക്കീത് ചെയ്തത്.
കേന്ദ്ര വാര്ത്താ പ്രക്ഷേപണ ചുമതല വഹിയ്ക്കുന്ന മന്ത്രി ആനന്ദ് ശര്മ്മ ലോക്സഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
നോയ്ഡയില് കൊലപ്പെട്ട 14കാരിയായ വിദ്യാര്ഥിനി ആരുഷി തല്വാറും വീട്ടു വേലക്കാരന് ഹോംരാജും തമ്മില് ലൈംഗിക ബന്ധം പുലര്ത്തിയെന്ന് പ്രചരിയ്ക്കുന്ന എസ്എംഎസ് സന്ദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇന്ത്യ ന്യൂസ് വാര്ത്ത സംപ്രേക്ഷണം ചെയ്തത്.
കേന്ദ്രസര്ക്കാര് രൂപവത്ക്കരിച്ച മന്ത്രിതല സമിതിയ്ക്കു മുമ്പാകെ കഴിഞ്ഞ നാല് വര്ഷത്തിനുള്ളില് അമ്പതോളം പരാതികള് ലഭിച്ചതായി മന്ത്രി പറഞ്ഞു.
2008ല് മാത്രം 11 പരാതികള് ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായി അവഹേളനമുണ്ടാക്കുന്നതും പ്രകോപനം സൃഷ്ടിയ്ക്കുന്നതും അശ്ലീല ചുവയുമുള്ള വാര്ത്തകളും പരിപാടികളെയും സംബന്ധിച്ചുള്ള പരാതികളാണ് സമിതി പരിശോധിയ്ക്കുക.












Click it and Unblock the Notifications