ഒറീസ മാനഭംഗം: സിബിഐ അന്വേഷണമില്ല
ദില്ലി: ഒറീസയില്‍ കന്യാസ്‌ത്രീ മാനഭംഗത്തിനിരയായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സംസ്ഥാന പൊലീസിനോട് കന്യാസ്‌ത്രീ സഹകരിക്കുകയാണ് വേണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഒറീസയിലെ വര്‍ഗീയ കലാപത്തില്‍ തകര്‍ന്ന ക്രിസ്‌ത്യന്‍ പള്ളികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒറീസയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരിക്കും നടക്കുകയെന്നും കോടതി അറിയിച്ചു.
ഡിസംബര്‍ അവസാനം വരെ കേന്ദ്രസേന ഒറീസയില്‍ത്തന്നെ തങ്ങണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും അക്രമത്തില്‍ തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications