Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാനും നീതിയ്‌ക്കുവേണ്ടി കാത്തിരിക്കുകയാണ്‌: രാഹുല്‍

Rahul Gandhiശ്രീനഗര്‍(ഉത്തര്‍ഖണ്ഡ്‌): പിതാവ്‌ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും തനിക്ക്‌ നീതി കിട്ടിയിട്ടില്ലെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. എച്ച്‌എന്‍ ബഹുഗുണ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളോട്‌ സംസാരിക്കവേയാണ്‌ രാഹുല്‍ ഇങ്ങനെ പറഞ്ഞത്‌.

പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാനാവാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്‌ മറുപടി പറയവേയാണ്‌ നീതിയ്‌ക്കുവേണ്ടിയുള്ള തന്റെ കാത്തിരിപ്പിനെക്കുറിച്ച്‌ രാഹുല്‍ പറഞ്ഞത്‌.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ കാലതാമസത്തെ അദ്ദേഹം വിമര്‍ശിച്ചു. എന്റെ പിതാവ്‌ പ്രധാനമന്ത്രിയായിരുന്നു. മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നു. ഇരുവരും അക്രമികളാല്‍ കൊല്ലപ്പെട്ടു. പക്ഷേ ഞങ്ങള്‍ക്ക്‌ ഇതു വരെ നീതികിട്ടിയിട്ടില്ല. എന്റെ പിതാവിനെ വധിച്ച്‌ 17വര്‍ഷമായിട്ടും അതിന്‌ കാരണക്കാരായവര്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+