എംപിമാരുടെ പെരുമാറ്റം ലജ്ജാകരം: സോമനാഥ്‌
ദില്ലി: ശാസ്ത്രജ്ഞരുടെയും ക്രിക്കറ്റ് താരങ്ങളുടെയും നേട്ടങ്ങളില് രാഷ്ട്രം അഭിമാനിയ്ക്കുമ്പോഴും രാജ്യം ലോക്സഭാംഗങ്ങളുടെ പെരുമാറ്റം കണ്ട് ലജ്ജിയ്ക്കുകയാണെന്ന് സ്പീക്കര് സോമനാഥ് ചാറ്റര്ജി.
ബുധനാഴ്ച സഭ തടസ്സപ്പെടുത്തിയ ഇടതുപക്ഷ-ബിഎസ്പി അംഗങ്ങളുടെ നടപടിയോട് പ്രതികരിയ്ക്കവെയാണ് സ്പീക്കര് ഇത്തരത്തില് പരാമര്ശം നടത്തിയത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയില് പ്രതിഷേധിച്ച് കേരളത്തില് നിന്നുള്ള എംപിമാര് ബുധനാഴ്ച രാവിലെ ലോക്സഭയില് ബഹളം വച്ചിരുന്നു.
കേരളത്തിന് അരി തരൂ എന്നെഴുതിയ പ്ലക്കാര്ഡ് ഉയര്ത്തിയ എംപി അബ്ദുള്ളക്കുട്ടി എംപിയെ ഒരു ദിവസത്തേക്ക് സഭയില് നിന്ന് സ്പീക്കര് സസ്പെന്റ് ചെയ്യുകയും ചെയ്തു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications