വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‌ യുവതിയുടെ നേരെ ആസിഡ്‌ ആക്രമണം
ബാംഗ്ലൂര്: വിവാഹാഭ്യര്ത്ഥന നിരസിച്ചതിലുള്ള പക തീര്ക്കാന് യുവാവ് യുവതിയ്ക്കു നേരെ ആസിഡ് ആക്രമണം നടത്തി. നഗരത്തിലെ ബിഷപ്പ് കോട്ടണ് വനിതാ ലോ കോളെജിലെ വിദ്യാര്ത്ഥിനിയായ യുവതിയെ പൊള്ളലേറ്റതിനെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. സംഭവത്തെത്തുടര്ന്ന് ഒളിവില്പ്പോയ യുവാവിന് വേണ്ടി പൊലീസ് തിരച്ചില് നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.
ഹോസ്റ്റലില് നിന്നും കൂട്ടുകാര്ക്കൊപ്പം പുറത്തേയ്ക്കു വരുകയായിരുന്ന യുവതിയ്ക്കു നേരെ ബൈക്കില് ഹെല്മെറ്റ് ധരിച്ചെത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതി പെട്ടന്ന് മുഖം തിരിച്ചതിനാല് പിന്കഴിത്തിലും പുറത്തും കാലിലുമാണ് ആസിഡ് വീണ് പൊള്ളലേറ്റത്.
ആക്രമണത്തെത്തുടര്ന്ന് ട്രിനിറ്റി പള്ളിയിലേയ്ക്ക് ഓടിയ യുവതിയെ വൈദികര് ചേര്ന്ന് സിഎസ്ഐ ആശുപത്രിയിലെത്തുക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകള്ക്കുശേഷം അപ്പോളോ ആശുപത്രിയിലേയ്ക്ക് മാറ്റി.
കുട്ടിക്കാലം മുതല്തന്നെ ഇരുവര്ക്കും പരിചയമുണ്ടത്രേ. പെണ്കുട്ടിയ്ക്ക് ഇയാളോട് സാധാരണ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് കൂട്ടുകാര് പറയുന്നത്. എന്നാല് യുവാവ് നിരന്തരം ഫോണ് ചെയ്യുമായിരുന്നുവത്രേ. സിം കാര്ഡ് മാറ്റിയിട്ടും ശല്യം തുടര്ന്നു.
ഒടുവില് ഇയാള് വിവാഹാഭ്യര്ത്ഥന നടത്തിയപ്പോള് യുവതി എതിര്ത്തു. തുടര്ന്ന് യുവാവ് യുവതിയുടെ മാതാപിതാക്കളെ പോയി കണ്ട് കാര്യം പറഞ്ഞെങ്കിലും അവരും വിവാഹാഭ്യര്ത്ഥന നിരസിക്കുകയായിരുന്നു.












Click it and Unblock the Notifications