കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ കുടുങ്ങി
കരിപ്പൂര്: യന്ത്രത്തകരാര് മൂലം വിമാനം കരിപ്പൂര് വിമാനത്താവളത്തിലെ റണ്വെയില് കുടുങ്ങി. ബുധനാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം.
ദോഹയില് നിന്നും കോഴിക്കോട്ടേക്ക് വന്ന ഖത്തര് എയര്വേയ്സിന്റെ വിമാനമാണ് ലാന്ഡിംഗിനിടെ റണ്വെയില് കുടുങ്ങിയത്. വിമാനത്തിന്റെ ലാന്ഡിംഗ് റിവര് തകരാറിലായതായിരുന്നു കാരണം.
വിമാനം റണ്വെയില് തന്നെ കിടന്നത് കാരണം പിന്നാലെ വന്ന വിമാനത്തിന് കരിപ്പൂരില് ഇറങ്ങാന് കഴിഞ്ഞില്ല. റാസല്ഖൈമയില് നിന്നു വന്ന റാക്ക് എയര്വേയസ് വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു വിടേണ്ടി വന്നു.
തകരാറിലായ വിമാനം ക്രെയിന് ഉപയോഗിച്ച് റണ്വേയില് നിന്ന് മാറ്റിയതിന് ശേഷമാണ് റാക്ക് എയര്വേയ്സിന്റെ വിമാനം കരിപ്പൂരിലിറങ്ങിയത്.












Click it and Unblock the Notifications