എച്ച്എംടി ഭൂമി അളക്കണമെന്ന് ഹൈക്കോടതി
കൊച്ചി : ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് എച്ച്എംടി വിറ്റ ഭൂമിയില്‍ മിച്ചഭൂമി ഉള്‍പ്പെടുന്നുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ഭൂമി അളന്ന് അടുത്ത മാസം ഏഴിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
70 ഏക്കര്‍ ഭൂമിയാണ് എച്ച്എംടി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റത്. ഈ ഭൂമിയില്‍ സൈബര്‍ സിറ്റി ഇന്‍ഫോ പാര്‍ക്ക് തുടങ്ങാന്‍ കന്പനി തയ്യാറായപ്പോഴാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വ്യാവസായിക ആവശ്യത്തിന് കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയ്ക്ക് വിറ്റ ഭൂമി മറിച്ചു വില്‍ക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടോയെന്ന നിയമപ്രശ്നത്തിനാണ് ഹൈക്കോടതി വഴി പരിഹാരം തേടുന്നത്.
എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കില്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജിലാണ് പ്രസ്തുത ഭൂമി. കണയന്നൂര്‍ അഡീഷണല്‍ തഹസീല്‍ദാരെ വിസ്തരിച്ച ശേഷമാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications