കൊച്ചി ബിഷപ്പ്‌ രാജിവയ്‌ക്കണമെന്ന്‌ സിഎസ്‌എസ്‌
കൊച്ചി: ഇരുപത്തിയാറുകാരിയെ ദത്തെടുത്ത് വിവാദങ്ങളികപ്പെട്ട കൊച്ചി ബിഷപ്പ് ജോണ് തട്ടുങ്കല് സ്ഥാനമൊഴിയണമെന്ന് ക്രിസ്ത്യന് സര്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
തന്റെ പ്രവൃത്തികളിലൂടെ ബിഷപ് ഗുരുതരമായ വിശ്വാസ പ്രതിസന്ധി വരുത്തിയതായി സൊസൈറ്റി(സിഎസ്എസ്) ആരോപിച്ചു. വൈദികപ്രവൃത്തിയുടെ പരിസമാപ്തിയായ മെത്രാന് പദവി ഭൗതിക ലോകത്തുനിന്നുള്ള വിടുതലായിരിക്കേ യുവതിയെ ദത്തെടുക്കുകവഴി അദ്ദേഹം ലൗകിക ബന്ധങ്ങള് പുനസ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇത് വൈദിക സന്യസ്ത അല്മായ സമൂഹത്തിന് ഇടര്ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. അതുകൊണ്ട് ബിഷപ്പ് തട്ടുങ്കല് കൊച്ചി മെത്രാന് സ്ഥാനം അടിയന്തരമായി രാജിവയ്ക്കുകയോ അല്ലെങ്കില് അദ്ദേഹത്തെ ചുമതലകളില്നിന്നും പുറത്താക്കുകയോ വേണെമെന്ന് വാരാപ്പുഴ ആര്ച്ച് ബിഷപ്പിനോടും സിഎസ്എസ് യോഗം ആവശ്യപ്പെട്ടു.
മറിച്ചാണ് തീരുമാനമെങ്കില് പ്രതിഷേധ പരിപാടികളുമായി രംഗത്തുവരുമെന്നും യോഗം ബന്ധപ്പെട്ടവര്ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications