ചെങ്ങറ സമരക്കാര്‍ റബര്‍ മോഷ്ടിച്ച്‌ സുഖിച്ച്‌ ജീവിക്കുന്നു: വിഎസ്‌
തിരുവനന്തപുരം: ചെങ്ങറയില് ഭൂസമരം നടത്തുന്നവര് റബര് മോഷ്ടിച്ച് സുഖിച്ച് ജീവിയ്ക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്.
മന്ത്രിസഭായോഗ തീരുമാനങ്ങള് വിശദീകരിയ്ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇത്തരത്തില് പരാമര്ശം നടത്തിയത്.
സമരക്കാരെ ചെങ്ങറയില് നിന്നും പുറത്താക്കണമെന്നാണ് ഹൈക്കോടതി സര്ക്കാരിനോടാവശ്യപ്പെട്ടിരിയ്ക്കുന്നത്. എന്നാല് ഒരു തുള്ളി ചോര വീഴാതെ ഇറക്കിവിടാനാണ് സര്ക്കാരിന്റെ ശ്രമം.
ഇതിന് സര്ക്കാരിന് സാവകാശം വേണ്ടിവരും. സമരക്കാര് ആവശ്യപ്പെടുന്നത് പോലെ അഞ്ചേക്കര് ഭൂമിയും അഞ്ച് ലക്ഷം രൂപയും സര്ക്കാരിന് നല്കാന് കഴിയില്ലെന്ന് വിഎസ് പറഞ്ഞു.
ഭൂരഹിതര്ക്ക് ഭൂമി വിതരണം ചെയ്യുന്ന പദ്ധതിയനുസരിച്ച് ഇവര്ക്കും ഭൂമി നല്കുന്ന കാര്യം പരിഗണിയ്ക്കാമെന്ന് സമരക്കാരോട് അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications