കൂട്ടുകാരനെ കൊന്ന്‌ പൊരിച്ച്‌ കഴിച്ചയാള്‍ക്ക്‌ 30വര്‍ഷം തടവ്‌
ലണ്ടന്: കൂട്ടുകാരനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് പാകം ചെയ്തു കഴിച്ച യുവാവിന് ബ്രിട്ടീഷ് കോടതി മുപ്പത് വര്ഷം തടവുശിക്ഷയ്ക്കു വിധിച്ചു.
ലീഡ് സ്വദേശിയും പാചക വിദഗ്ധനുമായ ആന്റണി മോര്ലിയാണ് കൂട്ടുകാരനായ ഡാമിയന് ഓള്ഡ് ഫെല്ഡിനെ കൊന്ന് ശരീരഭാഗങ്ങള് ഒലീവ് എണ്ണയില് പൊരിച്ച് കഴിച്ചത്. എക്കാലത്തെയും ഭയാനകമായ കൊലപാതകം എന്നാണ് കോടതി സംഭവത്തെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഏപ്രില് മാസത്തിലാണ് കൊലനടന്നത്. മോര്ലിയും ഡാമിയനും സ്വവര്ഗാനുരാഗികളായിരുന്നു. കൊലനടന്ന ദിവസം ഇരുവരും മോര്ലിയുടെ വീട്ടിലാണ് ഉറങ്ങിയത്. നേരം പുലര്ന്നപ്പോള് തന്നെ കൂട്ടുകാരന് ലൈംഗികമായി ചൂഷണം ചെയ്തതായി സംശയം തോന്നിയ മോര്ലി അയാളെ കൊല്ലുകയായിരുന്നു.
ബാല്യകാലത്ത് തനിക്കുണ്ടായ വേദനാജനകമായ ലൈംഗികാനുഭവമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് മോര്ലി കോടതിയില് പറഞ്ഞത്. മുപ്പത്തിയാറുകാരനായ ഇയാള് 1993ല് സ്വവര്ഗാനുരാഗികളുടെ സൗന്ദര്യമത്സരത്തില് കിരീടം നേടിയിരുന്നു.












Click it and Unblock the Notifications