വിപണിയില്‍ കരടി വാഴ്‌ച; രൂപയുടെ മൂല്യം വീണ്ടും താഴോട്ട്‌
മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമെന്നോണം തളര്ച്ചയിലായ ഇന്ത്യന് ഓഹരി വിപണി കൂടുതല് ദുര്ബലമാകുന്നു.
വ്യാഴാഴ്ച വ്യാപാരം തുടങ്ങിയയുടനെ സെന്സെക്സ് വീണ്ടും പതിനായിരത്തിനും താഴെയെത്തി. ആഗോള ഓഹരി വിപണിയിലുണ്ടായ തകര്ച്ചയാണ് രാജ്യത്തെ ഓഹരി മേഖലയിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.
സെന്സെക്സ് 490 പോയിന്റ് താഴോട്ടു പോയി 9715ലെത്തിയപ്പോള് അമ്പത് ഓഹരികളുടെ സൂചികയായ നിഫ്റ്റി 3000 പോയിന്റിനും താഴെയെത്തി.
2006 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിഫ്റ്റി 3000നും താഴെയെത്തുന്നത്. രാവിലെത്തെ വ്യാപാരത്തില് 147 പോയിന്റ് നഷ്ടത്തില് 2918 വരെ നിഫ്റ്റി സൂചിക ഇടിഞ്ഞിരുന്നു.
സാമ്പത്തിക മാന്ദ്യത്തെ തുടര്ന്ന് കോര്പ്പറേറ്റ് കമ്പനികളുടെ വരുമാനം കുറയുമെന്ന ആശങ്കയില് ആഗോള വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യന് സൂചികകളിലും പ്രതിഫലിച്ചിരിയ്ക്കുന്നത്.
അമേരിക്കന് ഓഹരി വിപണിയിലെ പ്രധാന സൂചികയായ ഡൗ ജോണ്സ് 514 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ വിനിമയ മൂല്യത്തിലും തകര്ച്ച തുടരുകയാണ്. ഡോളറുമായുള്ള വിനിമയ മൂല്യം വ്യാഴാഴ്ച 49.68ല് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമിത് 49.50 രൂപയായിരുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications