കേന്ദ്ര അവഗണന: പ്രതിഷേധം തുടരും
ദില്ലി: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള എംപിമാരുടെ പ്രതിഷേധം വ്യാഴാഴ്‌ചയും തുടരും. കഴിഞ്ഞ ദിവസം വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാന്‍ സ്‌പീക്കര്‍ അനുവദിക്കാതിരുന്നത് ബഹളത്തിനിടയാക്കിയിരുന്നു.
ഇതിനിടെ കേരളത്തിന് അരി നല്‌കണമെന്നാവശ്യവുമായി ലോക്‌സഭയില്‍ ബഹളം വെച്ച എം.പി അബ്ദുള്ളക്കുട്ടിയെ എംപിയെ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പുറത്താക്കിയിരുന്നു. സ്‌പീക്കറുടെ നടപടിയെ വിവേചനപരമെന്നാണ് സിപിഎം വിശേഷിപ്പിച്ചിരിയ്‌ക്കുന്നത്.
കഴിഞ്ഞ ദിവസം ആസമിലെ കക്ഷിരഹിത അംഗം ബിസ്‌മുത്തിയാരി സഭയില്‍ മേല്‍ക്കുപ്പായവും ചെരിപ്പും ഊരിയെറിഞ്ഞ് പ്രതിഷേധമുയര്‍ത്തിയപ്പോഴും സ്‌പീക്കര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി പ്രതിനിധിയായ സ്‌പീക്കറിനോടുള്ള പ്രതിഷേധം അവര്‍ ഉള്ളിലൊതുക്കി നിശബ്ദമായിരിക്കുകയായിരുന്നു പതിവ്.
എന്നാല്‍ സിപിഎം പ്രതിനിധിയെന്ന ലേബല്‍ സോമനാഥ് ചാറ്റര്‍ജിയ്‌ക്ക് നഷ്ടപ്പെട്ടതോടെ സര്‍വശക്തിയുമെടുത്ത് സ്‌പീക്കര്‍ക്കെതിരെ പോരാടാമെന്ന നിലപാടിലാണിപ്പോള്‍ സിപിഎം.
സഭ സുഗമമായി നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്‌പീക്കര്‍ വ്യാഴാഴ്‌ച കക്ഷിനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. രാഷ്ട്രീയ പക്ഷപാതം പുലര്‍ത്തുന്നുവെന്നാരോപിച്ച് സ്‌പീക്കര്‍ ബുധനാഴ്‌ച വിളിച്ചു ചേര്‍ത്ത യോഗം സിപിഎം ബഹിഷ്‌ക്കരിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications