എണ്ണ വില: തീരുമാനം ഒരാഴ്‌ചയ്‌ക്കകം
ദില്ലി: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്റ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തിന് ശേഷം വില കുറയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല് രൂപയുടെ വിനിമയ മൂല്യത്തില് ഇടിവുണ്ടാകുന്ന കാര്യത്തില് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
എന്നാല് ദേവ്റയുടെ പ്രസ്താവനയില് തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങള് ലോക്സഭ വിട്ടു. ബിജെപി അംഗങ്ങള്ക്കൊപ്പം ഇടത് എംപിമാരും പെട്രോളിയം വില കുറയ്ക്കാത്തതില് പ്രതിഷേധം രേഖപ്പെടുത്തി.
നേരത്തെ രാജ്യാന്തര വിപണിയില് എണ്ണ വില 67 ഡോളറിന് താഴെയെത്തിയാല് വില കുറയ്ക്കാമെന്ന് പെട്രോളിയം മന്ത്രി പറഞ്ഞിരുന്നു. എന്നാല് വില 67 ഡോളറിലും കുറഞ്ഞ സ്ഥിതിയ്ക്ക് ഉടന് തന്നെ ഇക്കാര്യത്തില് തീരുമാനം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.












Click it and Unblock the Notifications