എല്‍ടിടിഇ അനുകൂല പ്രസംഗം: വൈകോ അറസ്റ്റില്‍
ചെന്നൈ: എല്ടിടിഇ അനുകൂല പ്രസംഗം നടത്തിയതിന് എംഡിഎംകെ നേതാവ് വൈകോയെ ചെന്നൈ പോലീസ് അറസ്റ്റു ചെയ്തു.
ചെന്നൈയിലുള്ള വൈകോയുടെ വസതിയില് വെച്ചായിരുന്നു അറസ്റ്റ്. ചെന്നൈയില് നടന്ന ഒരു റാലിയ്ക്കിടെ ശ്രീലങ്കന് പ്രശ്നത്തില് പ്രധാനമന്ത്രി മന്മോഹന് സിങ് പുലര്ത്തുന്ന നയങ്ങളെ വിമര്ശിച്ചു കൊണ്ടും എല്ടിടിഇയെ അനുകൂലിച്ചു കൊണ്ടും വൈകോ പ്രസംഗിച്ചിരുന്നു.
റാലിയ്ക്കിടെ പാര്ട്ടിയുടെ മുന്നിലപാടുകളില് മാറ്റമില്ലെന്നും എല്ടിടിഇയുടെ സായുധ പോരാട്ടത്തെ തങ്ങള് പിന്തുണയ്ക്കുന്നുവെന്നും വൈകോ പറഞ്ഞിരുന്നു.
അദ്ദേഹത്തെ ഉടന് എഗ്മോര് കോടതിയില് ഹാജരാക്കിയേക്കും. ഇത് രണ്ടാം തവണയാണ് എല്ടിടിഇയെ അനുകൂലിച്ച് പ്രസംഗം നടത്തിയതിന് വൈകോ അറസ്റ്റിലാകുന്നത്. എഐഎഡിഎംകെ സര്ക്കാരിന്റെ കാലത്ത് പോട്ട നിയമപ്രകാരമായിരുന്നു വൈകോയെ അറസ്റ്റു ചെയ്തിരുന്നത്.












Click it and Unblock the Notifications