അഭയക്കേസ്: ജസ്റ്റിസ് വി.രാംകുമാര്‍ പിന്‍മാറി
കൊച്ചി: സിസ്റ്റര് അഭയക്കേസില് വാദം കേള്ക്കുന്നതില് നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. രാംകുമാര് പിന്മാറി. കേസിന്റെ തുടര്വാദം ഇനി മുതല് മറ്റൊരു ബഞ്ച് ആയിരിക്കും നിര്വഹിയ്ക്കുക.
അഭയക്കേസ് വഴി തെറ്റിയപ്പോഴക്കെ നിര്ണായകമായ ഇടപടെലുകള് നടത്തിയത് രാംകുമാരായിരുന്നു. കേസില് നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബര് നാലിനാണ് രാംകുമാര് അവസാനമായി കേസുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. കേസന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം സിബിഐയുടെ ദില്ലി യൂണിറ്റില് നിന്ന് കൊച്ചി യൂണിറ്റിനെ ഏല്പ്പിച്ചിരുന്നു.
ഇത് കൂടാതെ കേസിന്റെ ആരംഭഘട്ടത്തില് തന്നെ സജീവമായി രംഗത്തുണ്ടായിരുന്ന ജോമോന് പുത്തന്പുരയ്ക്കലിനെതിരെ അന്വേഷണം നടത്താനും രാംകുമാര് ഉത്തരവിട്ടിരുന്നു. ഇത് സുപ്രീം കോടതി പിന്നീട് സ്റ്റേ ചെയ്തിരുന്നു.
കേസന്വേഷണം കൊച്ചി യൂണിറ്റിനെ ഏല്പ്പിയ്ക്കാനുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സിബിഐ സുപ്രീം കോടതിയില് അപ്പീല് നല്കാന് തയ്യാറെടുക്കുന്നതിനിടെയാണ് ജസ്റ്റിസ് രാംകുമാര് കേസില് വാദം കേള്ക്കുന്നതില് നിന്നും പിന്മാറിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications