തീവ്രവാദി ബന്ധം: കണ്ണൂര്‍ തയ്യിലില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തി
കണ്ണൂര്: കശ്മീരില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടുവെന്ന് കരുതപ്പെടുന്ന കണ്ണൂര് സ്വദേശിയുടെ വീട്ടില് പോലീസ് റെയ്ഡ് നടത്തി.
തയ്യിലിലെ ഫയാസ് എന്നയാളുടെ വീട്ടിലാണ് വ്യാഴാഴ്ച കാലത്ത് കണ്ണൂര് എസ്പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. തീവ്രവാദി ബന്ധമുണ്ടെന്ന് സംശിയിക്കുന്നയാളെ കഴിഞ്ഞ ദിവസം പോലീസ് കണ്ണൂരില് അറസ്റ്റ് ചെയ്തിരുന്നു.
ഫയാസാണ് കശ്മീരില് കൊല്ലപ്പെട്ട തീവ്രവാദിയെന്നാണ് പോലീസ് നിഗമനം. ഫയാസിന് കശ്മീര് കേന്ദ്രമാക്കി പ്രവര്ത്തിയ്ക്കുന്ന തീവ്രവാദി സംഘടനയായ ലക്ഷ്ക്കര് ഇ തോയ്ബയുമായി ബന്ധമുള്ളതായി പോലീസിന് സൂചന ലഭിച്ചതായും റിപ്പോര്ട്ടുകളുണ്ട്.
ഫയസ് കഴിഞ്ഞ രണ്ടു മാസമായി വീട്ടിലില്ല. ബാംഗ്ലൂരില് ജോലിയ്ക്ക് പോയതെന്നാണ് വീട്ടുകാര് പോലീസിനെ അറിയിച്ചിരിയ്ക്കുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications