ഇന്ത്യന്‍ ചാന്ദ്ര ദൗത്യം അമേരിക്കക്ക്‌ വെല്ലുവിളി: ഒബാമ
വാഷിംഗ്ടണ്: ഇന്ത്യയുടെ ചന്ദ്രയാന് ദൗത്യത്തെ വൈറ്റ് ഹൗസ് അഭിനന്ദിച്ചതിന് പിന്നാലെ ചാന്ദ്ര ദൗത്യത്തെ അമേരിക്ക വെല്ലുവിളിയായാണ് കാണേണ്ടതെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്ഥി ബറാക് ഒബാമ അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ ബഹിരാകാശ പര്യവേഷണ പദ്ധതികള് പരിഷ്ക്കരിക്കേണ്ട സമയമായെന്നും ഒബാമ ഓര്മ്മിപ്പിച്ചു. ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ ആധിപത്യം തകരാതിരിയ്ക്കാന് പുതിയ പദ്ധതികള് തയാറാക്കണം.
ചൈന ബഹിരാകാശ നടത്ത ദൗത്യം പൂര്ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഇന്ത്യ ചൗന്ദ്ര ദൗത്യത്തിന് വിജയകരമായ തുടക്കമിട്ടത് വെല്ലുവിളിയായി അമേരിക്ക കാണണം.
ബഹിരാകാശ പര്യവേഷണ രംഗത്തുള്ള അമേരിക്കന് പദ്ധതികള് കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ഓര്മ്മപ്പെടുത്തലാണ് ഇതെന്നും ഒബാമ ചൂണ്ടിക്കാട്ടി.
ഇന്ത്യന് ചാന്ദ്ര ദൗത്യം പ്രോത്സാഹനജനകവും ആശ്ചര്യപ്പെടുത്തുന്നതുമാണെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഭാവി ബഹിരാകാശ പര്യവേഷണ പദ്ധതികള്ക്ക് ഏറെ പ്രോത്സാഹനം നല്കുന്നതാണ് ചന്ദ്രയാനിന്റെ വിജയകരമായ വിക്ഷേപണമെന്ന് വൈറ്റ് ഹൗസ് വക്താവ് ഡാന പെറിനൊ പറഞ്ഞു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications