സ്വര്‍ണ വിലയും താഴേയ്ക്ക്
മുംബെ : ദീപാവലി ആഘോഷങ്ങള് പടിവാതിലിലെത്തി നില്ക്കെ സ്വര്ണ വില ആഗോളവ്യാപകമായി താഴുന്നു. കഴിഞ്ഞ ഒരു വര്ഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള് മഞ്ഞലോകത്തിനുളളത്. പത്തു ഗ്രാം സ്വര്ണത്തിന് 11640 രൂപയാണ് വില ഗ്രാമിന്1164 രൂപ. പവന് 9312രൂപ.
പതിമൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ലണ്ടനില് സ്വര്ണവില. ഔണ്സിന് 692 ഡോളര്. ഒരൗണ്സ് എന്നത് 28.35 ഗ്രാം. ലോക വിപണിയിലെ കയറ്റിറക്കങ്ങള്ക്ക് അനുസൃതമായി രണ്ടു മുതല് മൂന്നു ശതമാനത്തോളം ആഭ്യന്തര വിപണിയില് സ്വര്ണ വില താണിട്ടുണ്ട്.
മുംബെയില് 10 ഗ്രാം സ്വര്ണത്തിന് 11640 രൂപയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹൈദരാബാദില് 11541 രൂപയായിരുന്നു വില. മുംബൈയില് തലേദിവസത്തേക്കാള് 300 രൂപയുടെയും ഹൈദരാബാദില് 600 രൂപയുടെയും കുറവ്.
അന്താരാഷ്ട്ര തലത്തില് സ്വര്ണ വില ഔണ്സിന് 650 ഡോളറെത്തുമെന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. മുംബെ, അഹമ്മദാബാദ് നഗരങ്ങളിലെ സ്വര്ണവില്പനയും കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് വളരെ താഴ്ന്നിട്ടുണ്ടെന്നാണ് കണക്കുകള് പറയുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications