ആര്ബിഐ വായ്പാനയം പ്രഖ്യാപിച്ചു; വിപണിയില് തിരിച്ചടി
ദില്ലി: റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്‌പാനയം പ്രഖ്യാപിച്ചു.
റിപ്പോ നിരക്ക് എട്ട് ശതമാനമായും കരുതല്‍ ധനാനുപാതം 6.5 ശതമാനമായും തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‌കുന്ന പലിശനിരക്കാണ് റിപ്പോ നിരക്ക്. കഴിഞ്ഞയാഴ്‌ച ആര്‍ബിഐ റിപ്പോ നിരക്കില്‍ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്കിലും ആര്‍ബിഐ കുറവ് വരുത്തിയിട്ടുണ്ട്. എട്ട് ശതമാനമാകുമെന്ന് കരുതപ്പെട്ടിരുന്ന വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ 7.5നും 8നും ഇടയിലാകുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.
അടുത്ത മാര്‍ച്ചോടെ നാണയപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തിലേക്ക് താഴുമെന്നും റിസര്‍വ് ബാങ്ക് പ്രതീക്ഷിയ്‌ക്കുന്നുണ്ട്.
നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്‌പാനയം പ്രഖ്യാപിച്ചയുടന്‍ രാജ്യത്തെ ഓഹരി വിപണികള്‍ ഇതിന്റെ ആഘാതം നേരിട്ടു. ഇടിവോടെ രാവിലെ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് വായ്‌പാനയം പ്രഖ്യാപിച്ചയുടനെ 9000 പോയിന്റിലും താഴെപ്പോയി. 767 പോയിന്റോടെ 8970ലാണിപ്പോള്‍ സെന്‍സെക്‌സ് സൂചിക.
നിഫ്‌റ്റി സൂചികയിലും കുറവുണ്ടായിട്ടുണ്ട്. 168 പോയിന്റ് ഇടിഞ്ഞ് 4551 പോയിന്റാണ് നിഫ്‌റ്റി സൂചിക ഇപ്പോള്‍.
വന്‍കിട ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികളായ സോണിയും സാംസങും തങ്ങളുടെ ലാഭത്തില്‍ കുറവുണ്ടാകുമെന്ന് പ്രഖ്യാപിച്ചത് ജപ്പാന്‍, കൊറിയ വിപണികളെ കാര്യമായി ബാധിച്ചു. ദക്ഷിണ കൊറിയന്‍ വിപണി 10 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications