രൂപയുടെ മൂല്യം എക്കാലത്തെയും താണനിലവാരത്തില്‍
മുംബൈ: ഇന്ത്യന് രൂപയുടെ മൂല്യത്തകര്ച്ച എക്കാലത്തെയും താണ നിലയിലെത്തി. ഡോളറിന് 50.15 എന്ന നിരക്കിലാണ് വെള്ളിയാഴ്ച രാവിലെ വിദേശ വിനിമയ വിപണിയില് വ്യാപാരംആരംഭിച്ചത്.
ഏഷ്യന് ഓഹരി വിപണികളിലുണ്ടായ തകര്ച്ചയെ തുടര്ന്ന് ഇന്ത്യയില് നിന്ന് നിക്ഷേപം പുറത്തേക്ക് ഒഴുകുമോയെന്ന ഭീതിയാണ് രൂപയുടെ മൂല്യം ഇടിയാന് കാരണം.
വ്യാഴാഴ്ച 49.81-49.82 രൂപ നിലവാരത്തിലായിരുന്നു ഡോളറിനെതിരെയുള്ള രൂപ വിനിമയ വിപണി അവസാനിച്ചിരുന്നത്.
അതിനിടെ റിസര്വ് ബാങ്കിന്റെ സാമ്പത്തിക നയ അവലോകനം വെള്ളിയാഴ്ച നടക്കും.
ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന് ഓഹരി വിപണിയേയും ബാങ്കിംഗ് മേഖലയേയും ബാധിയ്ക്കാതിരിക്കാന് ആര്ബിഐ കൂടുതല് നടപടികള് സ്വീകരിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications