മാലേഗാവ് സ്ഫോടനത്തില് വിഎച്ച്പിയ്ക്ക് പങ്കെന്ന് സൂചന
മുംബൈ: കഴിഞ്ഞ മാസം ആറു പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് പട്ടണത്തിലുണ്ടായ മോട്ടോര്‍ സൈക്കിള്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദി സംഘടനകള്‍ക്ക്ബന്ധമുണ്ടെന്ന് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്. ഇതില്‍ ഒരാള്‍ യുവതിയാണ്. പ്രഗ്യാ സിങ് എന്ന ഈ യുവതി വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ സംഘടനയായ ദുര്‍ഗാ വാഹിനിയിലെ മുന്‍ അംഗമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
സ്‌ഫോടനത്തിന് ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പ്രഗ്യാ സിങ്ങിന്റെതാണെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗപ്പെടുത്തുന്നതിന് മുമ്പ് വാഹനത്തിന്റെ രജിസ്ട്രേഷനും എഞ്ചിന്‍ നന്പറും മറ്റും രാസപദാര്‍ത്ഥം ഉപയോഗിച്ച് മായ്‌ച്ചിരുന്നു.
എന്നാല്‍ ഫോറന്‍സിക് വിദഗ്‌ധരുടെ സഹായത്തോടെ അന്വേഷണ സംഘം ഈ വിവരങ്ങള്‍ വീണ്ടെടുത്തതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.
സ്‌ഫോടനം നടന്നയുടനെ ഇതിന് പിന്നില്‍ ഹിന്ദു സംഘടനകളാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications