ബിഷപ്പിനെതിരെ അന്വേഷണത്തിന്‌ മെത്രാന്‍ സമിതി
കൊച്ചി: ദത്തെടുക്കല് വിവാദത്തിലകപ്പെട്ട ബിഷപ്പ് ജോണ് തട്ടുങ്കലിനെതിരെ അന്വേഷണത്തിന് മെത്രാന് സമിതിയെ നിയോഗിച്ചു. കോട്ടപ്പുറം ബിഷപ്പ് ഡോ. ഫ്രാന്സിസ് കല്ലറയ്ക്കല്, തെക്കേതെച്ചേരില് ഡോ. വിന്സെന്റ്, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റിയന് എന്നിവരാണ് മെത്രാന് സമിതിയിലെ അംഗങ്ങള്.
തട്ടുങ്കലിനെതിരായ നടപടി അവലോകനം ചെയ്യാന് ബിഷപ്പ് ഹൗസില് ചേര്ന്ന വൈദികരുടെ യോഗത്തിലാണ് മെത്രാന് സമിതി രൂപീകരിച്ചത്. ആര്ച്ച് ബിഷപ്പ് അച്ചാരു പറമ്പിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഇതിനിടെ കൊച്ചി രൂപതയിലെ എല്ലാ പുതിയ നിയമനങ്ങളും റദ്ദ് ചെയ്യാന് തീരുമാനമായിട്ടുണ്ട്. ദത്തെടുക്കല് വിവാദത്തില് സസ്പെന്റ് ചെയ്യപ്പെട്ട ബിഷപ്പ് ജോണ് തട്ടുങ്കലിനെ മാര്പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications