ദത്ത്‌ വിവാദം: ബിഷപ്പ്‌ ജോണ്‍ തട്ടുങ്കലിനെ സസ്‌പെന്റ്‌ ചെയ്‌തു
കൊച്ചി: യുവതിയെ ദത്തെടുത്ത കത്തോലിക്കാ സഭയുടെ കൊച്ചി ബിഷപ്പ് ഡോ. ജോണ് തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാന് പോപ്പ് ബനഡിക്ട് പതിനാറാമന് ഉത്തരവിട്ടു.
ഇന്ത്യന് കത്തോലിക്കാ സഭയുടെ ചരിത്രത്തില് ആദ്യമായാണ് ഇത്തരത്തില് ഒരു ബിഷപ്പ് സസ്പെന്ഷന് നേരിടേണ്ടി വരുന്നത്.
കൊച്ചി രൂപതയുടെ ആര്ച്ച് ബിഷപ്പ് ഡോ. ഡാനിയേല് അച്ചാരു പറമ്പിലിനാണ് പകരം ചുമതല. ഡാനിയേല് അച്ചാരു പറമ്പില് തന്നെ നിയോഗിക്കുന്ന മൂന്നംഗ മെത്രാന് സമിതിയായിരിക്കും തട്ടുങ്കലിനെതിരായുള്ള ആരോപണങ്ങള് അന്വേഷിയ്ക്കുക.
ബിഷപ്പിന്റെ ദത്തെടുക്കല് വിവാദമായതോടെ ഡാനിയേല് അച്ചാരുപറമ്പിലും ഇന്ത്യയിലെ വത്തിക്കാന് സ്ഥാനപതി ബിഷപ്പ് പെദ്രോ ക്വിദാനയും പോപ്പിന് സംഭവം സംബന്ധിച്ച് റിപ്പോര്ട്ടുകള് നല്കിയിരുന്നു. ഈ റിപ്പോര്ട്ട് പരിഗണിച്ചാണ് പോപ്പ് നടപടി സ്വീകരിച്ചിരിയ്ക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് കര്ദ്ദിനാള് സിനഡ് ചേരുന്നതിനിടെയാണ് ബിഷപ്പ് ജോണ് തട്ടുങ്കലിനെ ഔദ്യോഗിക പദവിയില് നിന്നും മാറ്റി നിര്ത്തി അന്വേഷണം നടത്താന് പോപ്പ് നിര്ദ്ദേശിച്ചത്.
മൂന്നംഗ മെത്രാന് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി പോപ്പിന് റിപ്പോര്ട്ട് അയച്ചു കൊടുക്കും. ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബിഷപ്പിനെതിരെയുള്ള തുടര്നടപടികള് വത്തിക്കാന് സ്വീകരിയ്ക്കുക.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications