ക്ലാര്‍ക്ക്‌ അഭിമുഖം: തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്‌ സംഘര്‍ഷം
തിരുവനന്തപുരം: തിരുവിതാംകൂര് ദേവസ്വം ബോര്ഡിലേക്കുള്ള എല്ഡി ക്ലാര്ക്ക് അഭിമുഖം നടക്കാനിരിയ്ക്കുന്ന ദേവസ്വം ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവര്ത്തകര് തള്ളിക്കയറിയത് സംഘര്ഷം സൃഷ്ടിച്ചു.
ദേവസ്വം ആസ്ഥാനത്ത് പ്രതിഷേധവുമായെത്തിയ പ്രവര്ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. രാവിലെ 8.30 ഓടെ ആരംഭിച്ച പ്രതിഷേധം 9.15ഓടെയാണ് അവസാനിച്ചത്.
അഭിമുഖം തടയാനെത്തിയ പ്രവര്ത്തകരും പോലീസും തമ്മില് ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്ഷാവസ്ഥ നിലനില്ക്കുകയാണ്.
ബോര്ഡിന്റെ നിയമന പട്ടികയില് അഴിമതിയുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില് ഉദ്യോഗാര്ഥികളുമായുള്ള അഭിമുഖം നടത്താന് അനുവദിയ്ക്കില്ലെന്നാണ് ഡിവൈഎഫ്ഐ പ്രവര്ത്തകര് പറയുന്നത്.
അതിനിടെ ബോര്ഡ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്താന് തീരുമാനിച്ച എല്ഡി ക്ലാര്ക്ക് അഭിമുഖം അനിശ്ചിതത്വത്തിലാണ്.
ബോര്ഡംഗങ്ങളായ പി. നാരയണനും ദേവസ്വം കമ്മീഷണര് പി.വി നളിനാക്ഷന് നായരും അഭിമുഖത്തില് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബോര്ഡിലെ രണ്ടു പേര് മാത്രമായി നടത്തുന്ന അഭിമുഖത്തിന് നിയമസാധുതയുണ്ടാവില്ലെന്നും നാരായണന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications