ടോട്ടല് തട്ടിപ്പ്: മല്ലികാ സുകുമാരനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന ചന്ദ്രമതിയ്‌ക്ക് അഭയം നല്‌കിയതുമായി ബന്ധപ്പെട്ട് പ്രശസ്‌ത സിനിമാ-സീരിയല്‍ താരം നടി മല്ലിക സുകുമാരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
മല്ലികയുടെ ബാംഗ്ലൂരിലുള്ള സഹോദരിയുടെ വീട്ടില്‍ ചന്ദ്രമതി അഞ്ച് ദിവസം ഒളിവില്‍ കഴിഞ്ഞതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
അതെ സമയം മല്ലികയ്‌ക്ക് ശബരിനാഥിന്റെ സ്ഥാപനവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. മല്ലികയെ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
ചന്ദ്രമതിയുമായും ടോട്ടല്‍ ഫോര്‍ യു സ്ഥാപനവുമായും തനിയ്‌ക്ക് ബന്ധമില്ലെന്ന് മല്ലിക കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.
ഇത് കൂടാതെ കേസിലെ പ്രധാന പ്രതിയായ ശബരിനാഥും മല്ലികയ്‌ക്കെതിരെ മൊഴി നല്‌കിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2007 ഡിസംബറില്‍ മല്ലിക സുകുമാരന് ദുബായ് യാത്ര നടത്താന്‍ ചന്ദ്രമതിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ ടിക്കറ്റ് എടുത്ത് നല്‌കിയിരുന്നെന്നാണ് ശബരിയുടെ മൊഴി.
അതെ സമയം കേസില്‍ ഒളിവില്‍ കഴിയുന്ന ഡോ. രമണി സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications