എണ്ണ വില താഴോട്ട്‌ തന്നെ
ലണ്ടന്: ആഗോള വിപണിയില് എണ്ണ വിലയിലുണ്ടാകുന്ന ഇടിവ് തുടരുന്നു. ബാരലിന് 64 ഡോളറാണ് ഇപ്പോഴത്തെ വില.
പ്രതിസന്ധി തരണം ചെയ്യാന് എണ്ണ ഉത്പാദനം കുറയ്ക്കാന് ഒപെക് യോഗം തീരുമാനിച്ചെങ്കിലും വിപണിയില് ഇത് പ്രതിഫലിച്ചിട്ടില്ല. നവംബര് ഒന്ന് മുതല് പ്രതിദിനം 15 ലക്ഷം ബാരല് എണ്ണയുത്പാദനം കുറയ്ക്കാനാണ് ഒപെക് യോഗം തീരുമാനിച്ചിരിയ്ക്കുന്നത്.
ജൂലായില് 147 ഡോളറിലെത്തിയ എണ്ണ വില ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്ന്നാണ് കുത്തനെ കുറഞ്ഞത്.
നിലവില് എണ്ണയുത്പാദനം ആഗോള ആവശ്യത്തിലും അധികാമാണെന്നാണ് ഒപെക്കിന്റെ നിഗമനം. സാമ്പത്തക മാന്ദ്യം തുടരുകയാണെങ്കില് ഉത്പാദനം വീണ്ടും കുറക്കുമെന്ന് സൂചനകളുണ്ട്.
അതെ സമയം ഉത്പാദനം കുറക്കാനുള്ള തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോള്ഡന് ബ്രൗണ് അടക്കമുള്ള നേതാക്കള് വിമര്ശിച്ചു. ഇത് സ്ഥിതിഗതികള് കൂടുതല് വഷളാക്കുമെന്ന് അവര് പറഞ്ഞു.
ബന്ധപ്പെട്ടവാര്ത്തകള്
![]()












Click it and Unblock the Notifications