ഇന്ത്യ യുദ്ധസജ്ജമല്ലെന്ന്‌ സിഎജി റിപ്പോര്‍ട്ട്‌
ദില്ലി: ഇന്ത്യന് സായുധ സേന യുദ്ധസജ്ജമാണോ? കംപട്രോളര് ആന്ഡ് ഓഡിറ്റ് ജനറലിനാണ് ഇക്കാര്യത്തില് സംശയമുള്ളത്.
സായുധ സേനകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിപ്പോര്ട്ടുകള് വെളിപ്പെടുത്തുന്നത് ഇന്ത്യ യുദ്ധസജ്ജമല്ലായെന്ന് തന്നെയാണ്.
ഇന്ത്യയുടെ 48 ശതമാനത്തോളം പടക്കപ്പലുകള് മാത്രമേ അടിയന്തിര സാഹചര്യത്തില് ഉപയോഗിക്കാന് കഴിയുക. ബാക്കിയുള്ളവ അറ്റകുറ്റപ്പണികള് ചെയ്യേണ്ടതോ കേടുപാടുകളുള്ളതോ ആണ്. പടക്കപ്പല് ശേഖരത്തിലെ പകുതിയും കാലപ്പഴക്കം വന്നതാണെന്നും റിപ്പോര്ട്ടിലുണ്ട്.
മുങ്ങിക്കപ്പലുകളില് അമ്പത് ശതമാനവും യുദ്ധത്തിന് ഉപയോഗിക്കാന് കഴിയുന്ന സാഹചര്യത്തിലല്ല. ഇവയിലെ റഡാറുകള് കാലഹരണപ്പെട്ടതാണെന്നും സിഎജി റിപ്പോര്ട്ട് വെളിപ്പെടുത്തുന്നു.
യുദ്ധക്കപ്പലുകളില് 63 ശതമാനത്തിന്റെയും കാലാവധി 2012ല് കഴിയും. പ്രതിരോധ രംഗത്ത് വരുന്ന ഇത്തരം വീഴ്ചകള് ശത്രുക്കള് ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്ട്ട് മുന്നറിയിപ്പ് നല്കുന്നുണ്ട്.












Click it and Unblock the Notifications