ഫയാസിനെ കൂട്ടിക്കൊണ്ടു പോയ ഫൈസല്‍ അറസ്റ്റില്‍
കണ്ണൂര്: കശ്മീരില് കൊല്ലപ്പെട്ട ഫയാസിനെ ബാംഗ്ലൂരിലേക്ക് കൂട്ടിക്കൊണ്ടു പോയ ഫൈസലിനെ പോലിസ് അറസ്റ്റ് ചെയ്തതായി സൂചന.
കണ്ണൂരില് നിന്ന് തന്നെയാണ് ഇയാള് പിടിയിലായതെന്നാണ് റിപ്പോര്ട്ടുകള്. ഇയാളെ പോലീസ് രഹസ്യ കേന്ദ്രത്തില് ചോദ്യം ചെയ്തു വരികയാണ്.
ഫൈസലാണ് ഫയാസിനെ ബാംഗ്ലൂരിലേക്കും അവിടെ നിന്ന് ഹൈദ്രാബാദിലേക്കും കൂട്ടിക്കൊണ്ടു പോയതെന്ന് ഫയാസിന്റെ ഉമ്മ പോലീസിനോട്
വെളിപ്പെടുത്തിയിരുന്നു.
അതേ സമയം ഫൈസലിനെ അറസ്റ്റ് ചെയ്ത വാര്ത്ത സ്ഥിരീകരിയ്ക്കാന് പോലീസ് തയ്യാറായിട്ടില്ല. അന്വേഷണത്തെ ഇത് ബാധിയ്ക്കുമെന്ന്
കണ്ടതിനാലാണ് വാര്ത്ത സ്ഥിരീകരിയ്ക്കാന് പോലീസ് വിമുഖത കാണിയ്ക്കുന്നത്.
ഇതിനിടെ കശ്മീരില് കൊല്ലപ്പെട്ട മറ്റൊരു മലയാളിയായ അബ്ദുള് റഹീമിന്റെ സുഹൃത്ത് ഉമ്മര് ഫാറൂഖിനായുള്ള തിരച്ചില് പോലീസ് ശക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications